E-Books

ബ്രഹ്മചര്യവിജയം നാടകം

ബ്രഹ്മചര്യവിജയം നാടകം PDFബ്രഹ്മചര്യത്തെ കുറിച്ച് വിദ്യാര്‍ത്ഥികളെ ബോധവാന്മാരാക്കാന്‍ വേണ്ടി സ്വാമി ശിവാനന്ദ രചിച്ച നാടകമാണ് ബ്രഹ്മചര്യവിജയം. യോഗഭക്തിവേദാന്തങ്ങളുടെ സാരവും ഇതിലടങ്ങിയിരിക്കുന്നു.

ബ്രഹ്മചര്യവിജയം PDF ഡൌണ്‍ലോഡ് ചെയ്യൂ.

തത്ത്വമസിയുടെ തിരുസന്നിധിയില്‍

thatthwamasiyude-thirusannidhiyilശ്രീഅയ്യപ്പന്‍, ശ്രീധര്‍മ്മശാസ്താവ്, ശബരിമലക്ഷേത്ര വിവരങ്ങള്‍, ആചാരങ്ങള്‍ ഐതീഹ്യങ്ങള്‍, വിഗ്രഹമാഹാത്മ്യം, മണ്ഡല-മകരവിളക്ക് ഉത്സവം, തിരുവാഭരണ ഘോഷയാത്ര, മൂലമന്ത്രം, ഹരിവരാസനം തുടങ്ങി ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തി, കുട്ടികളോട് സംവദിക്കുന്ന രീതിയില്‍ ശ്രീ എം. എം. ദിവാകരന്‍ രചിച്ച കൃതിയാണ് ‘തത്ത്വമസിയുടെ തിരുസന്നിധിയില്‍’ എന്ന ഈ ഗ്രന്ഥം.

സ്വാമിയേ ശരണം അയ്യപ്പ എന്നതിന്റെ അര്‍ത്ഥം, ധര്‍മ്മശാസ്താവും അയ്യപ്പനും ഒന്നാണോ?, ശാസ്താവ് ഹരിഹരപുത്രനാണോ?, അയ്യപ്പന്‍ ചരിത്ര പുരുഷനാണോ?, രാജവംശങ്ങളുമായുള്ള ബന്ധം, ശബരിമല ക്ഷേത്രചരിത്രം, സ്ത്രീകളെ പറ്റിയുള്ള പരാമര്‍ശം, എരുമേലി, വാവര്‍, പമ്പാനദി, അപ്പാച്ചിമേട്, ശരംകുത്തി, മുദ്രമാലാ ധാരണം, വ്രതാനുഷ്ഠാനം എന്നിങ്ങനെ ശബരിമലയുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യപ്പെടുന്ന എല്ലാ വിഷയങ്ങളും ഇതില്‍ പ്രതിപാദിക്കപ്പെടുന്നു.

തത്ത്വമസിയുടെ തിരുസന്നിധിയില്‍ PDF ഡൌണ്‍ലോഡ് ചെയ്യൂ.

യോഗനിഘണ്ടു

yoganighantuതിരുവനന്തപുരം കൈതമുക്ക് സ്വദേശി യോഗാചാര്യന്‍ ശ്രീ വെണ്‍കുളം പരമേശ്വരന്‍ തയ്യാറാക്കിയതാണ് 2275 യോഗശബ്ദങ്ങളുടെ അര്‍ത്ഥമടങ്ങിയ ഈ യോഗനിഘണ്ടു.

ഭാരതത്തിലെ അനേകായിരം യോഗാഭ്യാസികളോട് സംസര്‍ഗ്ഗം ചെയ്തും നിരവധി യോഗാസെമിനാറുകളില്‍ പങ്കെടുത്തും ആയിരത്തിലേറെ യോഗസമ്മേളനങ്ങളിലായി 84 ഓളം യോഗാസനങ്ങള്‍ പ്രദര്‍ശിപ്പിച്ചും പ്രസംഗിച്ചും അനേകശതം രോഗികള്‍ക്ക് യോഗചികിത്സ നടത്തിയും ഉല അനുഭവത്തിന്റെ വെളിച്ചത്തിലാണ് ശ്രീ വെണ്‍കുളം ഈ നിഘണ്ടു തയ്യാറാക്കിയത്.

യോഗനിഘണ്ടു PDF ഡൌണ്‍ലോഡ് ചെയ്യൂ.

ധര്‍മ്മം

ധര്‍മ്മം PDFശ്രീ ആഗമാനന്ദ സ്വാമികള്‍ നടത്തിയ ഒരു പ്രഭാഷണത്തിന്റെ ചുരുക്കമാണ് ധര്‍മ്മം എന്ന ചെറുപുസ്തകം. ധര്‍മ്മം എന്നത് ഭാരതത്തിന്‌ പുറത്തുള്ള ഭാഷകളില്‍ ഇല്ലാത്തതും ആ ഭാഷകളിലേയ്ക്കു തര്‍ജ്ജമചെയ്യാന്‍ കഴിയാത്തതുമായ ഒരു പദമാണ്.

ധര്‍മ്മം PDF ഡൌണ്‍ലോഡ് ചെയ്യൂ.

ശ്രീ ഭൂതനാഥഗീത

Image result for bhagavath geetha book in malayalamശ്രീ ഭൂതനാഥോപാഖ്യാനം എന്ന ഗ്രന്ഥത്തില്‍ ഉള്‍പ്പെട്ട ശ്രീ ഭൂതനാഥഗീതയ്ക്ക് ശ്രീ കുറുമള്ളൂര്‍ നാരായണപിള്ള തയ്യാറാക്കിയ വ്യാഖ്യാനമാന് ഈ കൃതി. ബ്രഹ്മലക്ഷണയോഗം, ബ്രഹ്മജ്ഞാനയോഗം, ഗുണത്രയയോഗം, തത്ത്വവിജ്ഞാനയോഗം, കര്‍മ്മവിഭാഗയോഗം, ഭക്തിവിഭാഗയോഗം, കര്‍മ്മാകര്‍മ്മയോഗം, വര്‍ണ്ണവിഭാഗയോഗം എന്നിങ്ങനെ എട്ടു അദ്ധ്യായങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളുന്നു.

ശ്രീ ഭൂതനാഥഗീത PDF ഡൌണ്‍ലോഡ് ചെയ്യൂ.