Author : ശ്രീമദ് ദർശനാനന്ദ സരസ്വതി
Genre : പുരുഷസൂക്തമഥനം
Pages : 297 Pages
Price : Rs.390/-
മനുഷ്യകുലം മാതൃകാപരമായി ജീവിക്കണമെങ്കിൽ അതിനുമുന്നിൽ ഒരു മാതൃക ഉണ്ടാകണമെന്ന സിദ്ധാന്തത്തിൻ്റെ പശ്ചാത്തലത്തിൽ, വേദങ്ങൾ തന്നെ, വ്യത്യസ്‌ത സന്ദർഭങ്ങളിൽ ആവിഷ്കരിച്ച മന്ത്രങ്ങളാണ് 'പുരുഷസൂക്തങ്ങൾ'. വ്യത്യസ്ത സന്ദർഭങ്ങളിൽ ആവിർഭൂതമായ അത്തരം മന്ത്രങ്ങളുടെ മഥനം കഴിഞ്ഞ്, അറിവും വിവരങ്ങളും അടങ്ങുന്ന നവനീതം സമൂഹത്തിനു മുമ്പിൽ തുറന്നുവച്ചിരിക്കുന്നു. ദർശനാനന്ദ സരസ്വതി സ്വാമികളുടെ പുരുഷസൂക്തമഥനം അതാണ്. വേദങ്ങളാകുന്ന പാലാഴിയിൽ നിന്ന് അമൃതകലശമാകുന്ന വിജ്ഞാനം പോലെ, പ്രപഞ്ചസാരസർവ്വസ്വമായി അവതരിക്കപ്പെട്ടിരിക്കുന്നു പുരുഷസൂക്ത മാലിക.