Author : ശ്രീമദ് ദർശനാനന്ദ സരസ്വതി
Genre : ഗായത്രീ മഹാമന്ത്രസാധന
Pages : 108 Pages
Price : Rs.100/-
ജീവാത്മാക്കൾ അവരുടെ ഗർഭക്ലേശാദികളായ ദുരിതങ്ങളിൽ നിന്നും മോചനം നേടുന്നത് സവിതൃസ്വരൂപനായ പരമാത്മാവിനെ തങ്ങളിൽത്തന്നെ സാക്ഷാത്ക്കരിച്ചിട്ടാണ്. ഇഷ്ടപ്പെട്ട ദേവതയെ അതിൻ്റെ സ്വരൂപമായ മന്ത്രത്താൽ ഉപാസിക്കുമ്പോഴാണ് സാധകന് സാക്ഷാത് കാരം പ്രാപ്യമാകുന്നത്. ഇവിടെ സൂര്യൻ എന്ന അർത്ഥത്തിലല്ല സവിതാവ് എന്ന വിശേഷം. പ്രത്യുത പ്രപഞ്ചസ്രഷ്‌ടാവ് എന്ന അർത്ഥത്തിലാണ്. അപ്രകാരമുള്ള സവിതാവാണ് ഈ മന്ത്രങ്ങളിലെ പ്രതിപാദ്യവിഷയം. നാലു വേദങ്ങളിൽ നിന്നും ഗായത്രി ഛന്ദസ്സിലുള്ള നാല്പതു മന്ത്രങ്ങളും അവയുടെ വ്യാഖ്യാനവുമാണ് ഈ ഗ്രന്ഥത്തിൽ.